
ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 252 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍നിന്നും രാജ്യത്തേക്ക് അടുത്തിടെ മടങ്ങിയെത്തിവരിലും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പൗരന്മാരിലും പ്രവാസികളിലും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3231 ആയി. പുതിയതായി 59 പേര് കൂടി സുഖംപ്രാപിച്ചു. ഇതുവരെ 334 പേരാണ് കോവിഡ് മുക്തരായത്. നിലവില്‍ 2890 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 50,828 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1726 പേരെ പരിശോധനക്ക് വിധേയരാക്കി. ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരു സ്വദേശിയും ആറു പ്രവാസികളും മരിച്ചിരുന്നു. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്ക്കംപുലര്ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. രാജ്യത്തേക്ക് അടുത്തിടെ മടങ്ങിയെത്തിയ എല്ലാ സ്വദേശികളെയും വീടുകളിലോ ക്വാറന്റൈന് സൗകര്യത്തിലോ നിരീക്ഷിക്കുകയും പരിശോധനകള്‍ നടത്തിവരികയും ചെയ്യുന്നു.