in ,

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു: പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്ന് രോഗം സ്ഥിരീകരിച്ചത് 255 പേര്‍ക്ക്
  • 207 പേര്‍ കൂടി രോഗമുക്തരായി
  • 2504 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 57 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 239 ആയി. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 255 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളില്‍ 206 പേര്‍ ഖത്തറിലുള്ളവരും 49 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

രാജ്യത്ത് ഇതേവരെ 1,39,256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 207 പേര്‍ക്ക് രോഗം ഭേദമായി. പ്രതിദിന രോഗമുക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 1,36,513 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2504 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 266 പേര്‍ ആസ്പത്രിയിലാണ്. 40 പേരെ പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതാണ്. 29 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. നാലുപേരെ പുതിയതായി പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,271 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,20,706 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഡിസംബര്‍ 01) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തറില്‍ ഇന്നു കോവിഡ് മരണങ്ങളില്ല; 221 പേര്‍ക്കു കൂടി രോഗം