in ,

ഖത്തറില്‍ 257 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തരുടെ എണ്ണം ഉയരുന്നു

  • വിദേശങ്ങളില്‍ നിന്നെത്തിയ 104 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു
  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2842 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 257 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 153 പേര്‍ ഖത്തറിലുള്ളവരും 104 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതാദ്യമായാണ് വിദേശങ്ങളില്‍നിന്നും മടങ്ങിയെത്തിയ ഇത്രയധികം പേരില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത്് ഇതേവരെ 1,31,689 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ഇതേവരെ 230 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 274 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇതുവരെ 1,28,617 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2842 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 380 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 45 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 40 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6013 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതുവരെ 9,50,031 പരിശോധനകളാണ് നടത്തിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

യാത്രയയപ്പ് നല്‍കി

ഖത്തറിലേക്ക് മടക്കം: എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി 30 ദിവസം കൂടി നീട്ടാം