in ,

ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3500ലധികമായി

ദോഹ: ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3500ലധികമായി. പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 258 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 221 പേര്‍ ഖത്തറിലുള്ളവരും 37 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,48,258 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതേവരെ 248 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,44,478 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 3532 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 347പേര്‍ ആസ്പത്രിയിലാണ്. 52 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 33 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ആറുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,342 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 6221 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 13,40,046 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

ഖത്തറില്‍ 19 വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല

ഖത്തര്‍ മലയാളി സമ്മേളനം ഇന്ന്; മന്ത്രി കെ ടി ജലീല്‍ ഉത്ഘാടനം ചെയ്യും