in ,

ഖത്തറില്‍ 262 പേര്‍ക്കു കൂടി കോവിഡ്; 244 പേര്‍ കൂടി രോഗമുക്തരായി

  • ഇന്ന് കോവിഡ് മരണങ്ങളില്ല
  • 2859 പേര്‍ ചികിത്സയില്‍
  • ഇന്ന് പരിശോധിച്ചത് 9735 പേരെ

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 262 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 237 പേര്‍ ഖത്തറിലുള്ളവരും 25 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,31,432 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 230 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 244പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,28,343 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2859 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 376 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 43 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 37 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ചുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,735 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായശേഷം ഏറ്റവുമധികം പരിശോധന നടത്തിയ ദിവസമാണിന്ന്. ഇതുവരെ 9,44,018 പരിശോധനകളാണ് നടത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘കുട്ടികളുടെ സിഎച്ച്’ പുസ്തകം സൗജന്യവിതരണം നടത്തും

ഹമദ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി