
- 227 പേര് കൂടി രോഗമുക്തരായി
- വിദേശങ്ങളില്‍നിന്നെത്തിയ 36 പേര്‍ക്ക് രോഗം
- 2892 പേര് ചികിത്സയില്‍, 373 പേര് ആസ്പത്രിയില്‍
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. 78 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 225 ആയി ഉയര്‍ന്നു. പുതിയതായി 266 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 230 പേര് ഖത്തറിലുള്ളവരും 36 പേര് ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,30,210 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കൂടി രോഗം ഭേദമായി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ ഇന്നും കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 1,27,093 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2892 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 373 പേര് ആസ്പത്രിയിലാണ്. ഇവരില്‍ 43 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 42 പേര് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. പുതിയതായി ഒരാളെപ്പോലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,505 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതുവരെ 8,99,439 പരിശോധനകളാണ് നടത്തിയത്. കോവിഡ് സുരക്ഷാ മാനദണ്ഢങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വിട്ടുവീഴ്ച വരുത്തരുതെന്നും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.