
- പുതിയതായി രോഗം സ്്ഥിരീകരിച്ചത് 269 പേര്‍ക്ക്
- 274 പേര്‍ കൂടി രോഗമുക്തരായി
- 3116 പേര്‍ ചികിത്സയില്‍, 531 പേര്‍ ആസ്പത്രിയില്‍
ദോഹ:ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 75 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 165 ആയി. രണ്ടു ദിവസത്തെ ഇടവേളക്കുശേഷമാണ് ഖത്തറില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പ്രതിദിന പുതിയ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 269 പേര്‍ക്കാണ് കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചത്. ഏറെനാളുകള്‍ക്കുശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 300ല്‍ താഴെയാകുന്നത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,09,305 പേര്‍ക്കാണ്. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് സാരമായ കുറവുണ്ടായിട്ടുണ്ട്.
കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞുതന്നെ തുടരുന്നു. ഇന്ന് 274 പേര്‍ക്കു കൂടി രോഗം മാറി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 1,06,024 പേരാണ് സുഖംപ്രാപിച്ചത്.
നിലവില്‍ 3116 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 531 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്, 89 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 പേരെ ആസ്പത്രിയിലും രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 4,72,442 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3442 പേരെ പരിശോധനക്ക് വിധേയരാക്കി.
രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. പുതിയതായി കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്.