in ,

ഖത്തറില്‍ 273 പേര്‍ക്കു കൂടി കോവിഡ്; 216 പേര്‍ കൂടി രോഗമുക്തരായി

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • വിദേശങ്ങളില്‍നിന്നെത്തിയ 36 പേര്‍ക്ക് രോഗം
  • 2854 പേര്‍ ചികിത്സയില്‍, 379 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 273 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസവും പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ രോഗികളില്‍ 237 പേര്‍ ഖത്തറിലുള്ളവരും 36 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,29,944 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 224 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പേര്‍ക്ക് കൂടി രോഗം ഭേദമായി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ ഇന്നു കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 1,26,866 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2854 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 379 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 41 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 44 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,748 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതുവരെ 8,92,934 പരിശോധനകളാണ് നടത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഒക്ടോബര്‍ 20) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

തൊഴിലാളികളുടെ ഒളിച്ചോട്ടം റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം നിര്‍ത്തലാക്കുന്നു