in ,

ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4000 കവിഞ്ഞു

ദോഹ: ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4000ലധികമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 277 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ ഖത്തറിലുള്ളവരും 18 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,49,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 248 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,44,981 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 4067 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 372 പേര്‍ ആസ്പത്രിയിലാണ്. 38 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 39 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി നാലുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9571 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 4,873 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 13,57,657 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ക്ലബ്ബ് ലോകകപ്പിനായി ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ സജ്ജമായി

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 300ലധികമായി