
മനാമ: ബഹ്‌റൈനിലെ ജാഫരി എന്‍ഡോവ്‌മെന്റ് കൗണ്‍സില്‍ മൂന്ന്മാസത്തെ വാടക ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് തങ്ങളുടെ വസ്തു വകകള്‍ വാടക്ക് എടത്തുവര്‍ക്ക് കൗണ്‍സില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സിന്റെ ഓണ്‍ലൈന്‍ ബോര്‍ഡ് മീറ്റിങ്ങിന് ശേഷം ചെയര്‍മാന്‍ യൂസുഫ് ബിന്‍ സാലിഹ് അല്‍ സാലിഹാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ ‘ഫീനാ ഹൈര്‍’ ക്യാമ്പയിന് ഒരു ലക്ഷം ബഹ്‌റൈന്‍ ദീനാര്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. കോവിഡുമായി ബന്ധപ്പെട്ട് ബഹ്‌റൈറൈന്‍ രാജാവിന്റെയും പ്രധാനമന്ത്രിയുടെയും നേതൃത്വത്തില്‍ നടക്കുന്ന എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും കൗണ്‍സില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.