in ,

ഖത്തറില്‍ 343 പേര്‍ക്കു കൂടി കോവിഡ്; 330 പേര്‍ കൂടി രോഗമുക്തരായി

  • 3134 പേര്‍ ചികിത്സയില്‍
  • 438 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 343 പേര്‍ക്കു കൂടി കൊറോണ വൈറസ്(കോവിഡ്-19) രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 300നു മുകളിലായി. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,14,281 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസകരമായി. രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ച് 190 പേരാണ് മരിച്ചത്.

ഇന്ന് 330 പേര്‍ക്കു കൂടി രോഗം മാറി. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,10,957 പേരാണ് സുഖംപ്രാപിച്ചത്. ഇന്നു പുതിയ രോഗികളേക്കാള്‍ കുറവാണ് രോഗമുക്തരുടെ എണ്ണം.

നിലവില്‍ 3134 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 438 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്, 74 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38 പേരെ ആസ്പത്രിയിലും നാലു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 5,38,602 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4607 പേരെ പരിശോധനക്ക് വിധേയരാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഓള്‍ഡ് അല്‍ഗാനിമില്‍ തീപിടുത്തം; ആളപായമില്ല

ഇന്നത്തെ (2020 ഓഗസ്റ്റ് 13) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…