
ദോഹ: പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്നലെ കോഴിക്കോട്, മുംബൈ വിമാനങ്ങളിലായി പതിനൊന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 366 പേര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി. ഒരു കുഞ്ഞ് 181 യാത്രക്കാരുമായി ഇന്നലെ രാവിലെയാണ് എയര്‍ഇന്ത്യയുടെ ഐഎക്‌സ് 1244 വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് പത്ത് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 185 യാത്രക്കാരുമായി ഐഎക്‌സ് 1374 കോഴിക്കോട് വിമാനവും പറന്നു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 162 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 5779 പേര്‍. 33 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്.
വന്ദേഭാരത് മിഷനില്‍ ഇന്ന് തിരുവനന്തപുരത്തേക്ക് ഒരു സര്‍വീസുണ്ട്. നാളെ സര്‍വീസില്ല. 18-ാം തീയതി മൂന്നു സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്കും കൊച്ചിയിലേക്കും ഒന്നു വീതം. കൂടാതെ ഡല്‍ഹി വഴി ഭുവന്വേശറിലേക്കും ഒരു സര്‍വീസുണ്ടാകും.