ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 66 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ പതിമൂന്ന്് ദിവസത്തെ ഇടവേളക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 249 ആയി. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 300നു മുകളിലായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 385 പേര്‍ക്ക്. മാസങ്ങള്‍ക്കുശേഷമാണ് പ്രതിദിന കോവിഡ് കേസുകള്‍ ഇത്രയധികം ഉയരുന്നത്. പുതിയ രോഗികളില്‍ 363ഉം കമ്യൂണിറ്റി കേസുകളാണെന്നത് ആശങ്ക ഉയര്‍ത്തുന്നു. 22 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,51,720 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഴിഞ്ഞ 24 മണിക്കൂറിനിടെ 147 പേര്‍ക്ക് രോഗം ഭേദമായി.
ഇതുവരെ 1,45,953 പേര് സുഖംപ്രാപിച്ചു. നിലവില്‍ 5,518 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 469 പേര് ആസ്പത്രിയിലാണ്. 63 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 53 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി അഞ്ചു പേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,347 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5211 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 13,93,630 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.