in ,

ഖത്തറില്‍ 389 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് രണ്ടു മരണം

  • 405 പേര്‍ കൂടി രോഗമുക്തരായി
  • 3096 പേര്‍ ചികിത്സയില്‍, 537 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 70, 71 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 159 ആയി ഉയര്‍ന്നു. പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാംദിവസവും 400ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 389 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,037 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായി.

കോവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണത്തിലെ സ്ഥായിയായ വര്‍ധനവ് തുടരുന്നു. കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയില്‍ പുതിയതായി പ്രവേശിപ്പിക്കുന്നവരുടെയും എണ്ണത്തിലും കുറവുണ്ട്. ഇന്ന് 405 പേര്‍ക്കു കൂടി രോഗം മാറി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഇതുവരെ 1,03,782 പേര്‍ സുഖംപ്രാപിച്ചു.

നിലവില്‍ 3096 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 537 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്, 126 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30 പേരെ ആസ്പത്രിയിലും ഒന്‍പത് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 4,46,036 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4336 പേരെ പരിശോധനക്ക് വിധേയരാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുനിസിപ്പാലിറ്റികളില്‍ ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന

ജോലി നഷ്ടമായ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് തൊഴിലവസരം; ഇംഗ്ലീഷ് പോര്‍ട്ടല്‍ സജ്ജമായി