
- 409 പേര്‍ കൂടി രോഗമുക്തരായി
- 3079 പേര്‍ ചികിത്സയില്‍, 549 പേര്‍ ആസ്പത്രിയില്‍
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 45 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 160 ആയി. പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാംദിവസവും 400ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 393 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,430 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായി.
കോവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണത്തിലെ സ്ഥായിയായ വര്‍ധനവ് തുടരുന്നു. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിലെ കുറവ് തുടരുന്നു. ഇന്ന് 409 പേര്‍ക്കു കൂടി രോഗം മാറി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഇതുവരെ 1,04,191 പേര്‍ സുഖംപ്രാപിച്ചു.
നിലവില്‍ 3079 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 549 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്, 119 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 51 പേരെ ആസ്പത്രിയിലും മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 4,51,168 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5132 പേരെ പരിശോധനക്ക് വിധേയരാക്കി.