in ,

ഖത്തറില്‍ 394 പേര്‍ക്കുകൂടി കോവിഡ്: ചികിത്സയിലുള്ളവരുടെ എണ്ണം 6600 കവിഞ്ഞു

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 394 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് ഉയര്‍ന്നനിലയില്‍തന്നെ തുടരുന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6600 കവിഞ്ഞിട്ടുണ്ട്. പുതിയ രോഗികളില്‍ 341 എണ്ണം കമ്യൂണിറ്റി കേസുകളാണ്. 53 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,53,690 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 250 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 132 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,46,759 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 6,681 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 570 പേര്‍ ആസ്പത്രിയിലാണ്.

66 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 62 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി പതിനൊന്ന് പേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9527 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 2846 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 14,22,102 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ കോവിഡ് ബാധിച്ച് പതിനൊന്നു വയസുകാരന്‍ മരിച്ചു; 398 പേര്‍ക്കുകൂടി രോഗം

ഖത്തറില്‍ 408 പേര്‍ക്കുകൂടി കോവിഡ്; 151 പേര്‍ക്കുകൂടി രോഗം ഭേദമായി