in ,

ഖത്തറില്‍ കോവിഡ് ബാധിച്ച് പതിനൊന്നു വയസുകാരന്‍ മരിച്ചു; 398 പേര്‍ക്കുകൂടി രോഗം

ദോഹ: ഖത്തറില്‍ കോവിഡിനെത്തുടര്‍ന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 11 വയസുകാരനാണ്് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന്് ദിവസത്തെ ഇടവേളക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 250 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 398 പേര്‍ക്കാണ്.

പുതിയ രോഗികളില്‍ 371പേരും ഖത്തറിലുള്ളവരാണ്. 27 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,53,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,46,627 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 6,419 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 546 പേര്‍ ആസ്പത്രിയിലാണ്. 73 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

54 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി മൂന്നു പേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,819 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5307 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 14,19,256 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്: മെക്‌സിക്കന്‍ ക്ലബ്ബ് സെമിഫൈനലില്‍; അല്‍ദുഹൈലിന് തോല്‍വി

ഖത്തറില്‍ 394 പേര്‍ക്കുകൂടി കോവിഡ്: ചികിത്സയിലുള്ളവരുടെ എണ്ണം 6600 കവിഞ്ഞു