in

40-ാമത് ലോക സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ എട്ടു മുതല്‍

ദോഹ: പ്രൊഫഷണല്‍ സ്‌ക്വാഷ് അസോസിയേഷന്റെ (പിഎസ്എ) ലോക ചാമ്പ്യന്‍ഷിപ്പിന്റെ 40-ാം എഡീഷന് ഖത്തര്‍ വേദിയാകും. നവംബര്‍ എട്ടു മുതല്‍ പതിനഞ്ചുവരെ ഖലീഫ രാജ്യാന്തര ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലായിരിക്കും ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഖത്തര്‍ ടെന്നീസാണ് ചാമ്പ്യന്‍ഷിപ്പിന് ചുക്കാന്‍പിടിക്കുന്നത്. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് ഇന്നലെ മുതല്‍ തുടക്കമായി. ഖത്തര്‍ സ്‌ക്വാഷ് ഫെഡറേഷഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റുകള്‍ സ്വന്തമാക്കാനാകും. ഖലീഫ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സില്‍നിന്നും നേരിട്ടും ടിക്കറ്റുകള്‍ നേടാം. ഇതിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും.


പുരുഷവിഭാഗത്തിലെ 56 ടോപ്പ് റാങ്കിങ് താരങ്ങളും എട്ട് വൈല്‍ഡ് കാര്‍ഡ് താരങ്ങളും ഉള്‍പ്പടെ 64 പേരായിരിക്കും മത്സരരംഗത്തുണ്ടാകുക. 3.53ലക്ഷം ഡോളറാണ് സമ്മാനത്തുക. നിലവിലെ ചാമ്പ്യനും ലോക ഒന്നാംനമ്പര്‍താരവുമായ ഈജിപ്തിന്റെ അലി ഫരാഗ് ഉള്‍പ്പടെയുള്ള താരങ്ങള്‍ മത്സരരംഗത്തുണ്ടാകും. 2017ലെ ചാമ്പ്യന്‍ ഈജിപ്തിന്റെ തന്നെ മുഹമ്മദ് അല്‍ഷര്‍ബാഗി, 2016ലെ ജേതാവ് കരീം അബ്ദുല്‍ ഗവാദ് തുടങ്ങിയവരും മത്സരരംഗത്തുണ്ടാകും. ഇതു അഞ്ചാം തവണയാണ് ഖത്തര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്.
നേരത്തെ 1998, 2004, 2012, 2014 വര്‍ഷങ്ങളിലും ലോക ചാമ്പ്യന്‍ഷിപ്പ് ഖത്തറിലായിരുന്നു. 2014ല്‍ ഈജിപ്ഷ്യന്‍ താരങ്ങളായ റാമി അഷൂറും മുഹമ്മദ് അല്‍ഷര്‍ബാഗിയും തമ്മിലുള്ള കലാശപ്പോരാട്ടം സ്‌ക്വാഷ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് വിശേഷിപ്പിക്കുന്നത്. രാജ്യാന്ത സ്‌ക്വാഷ് സീനിലെ സുപ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഖത്തറെന്ന് പിഎസ്എ ചീഫ് എക്‌സിക്യുട്ടീവ് അലക്‌സ് ഗൗ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് 104 ശതമാനം വര്‍ധന

ലുലുവിന് സുസ്ഥിരതാ പുരസ്‌ക്കാരം