ചികിത്സയിലുള്ളത് 6000ലധികം പേര്
ദോഹ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മാസങ്ങള്‍ക്കുശേഷം ഇതാദ്യമായി 400നു മുകളിലായി. അതേസമയം നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 407 പേര്‍ക്ക്. പുതിയ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്.
പുതിയ രോഗികളില്‍ 375പേരും ഖത്തറിലുള്ളവരാണ്. 32 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,52,898 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഇതേവരെ 249 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 172 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,46,474 പേര് സുഖംപ്രാപിച്ചു. നിലവില്‍ 6,175 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 528 പേര് ആസ്പത്രിയിലാണ്. 66 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 56 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്.
പുതിയതായി അഞ്ചു പേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,799 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 7509 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 14,13,949 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.
കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണെന്നും ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്സ് മാസ്ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.