ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും 400നു മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 408 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗികളില്‍ 379 എണ്ണം കമ്യൂണിറ്റി കേസുകളാണ്. 29പേര് വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,54,098 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ രണ്ടാംദിവസവും പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 250 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,46,910 പേര് സുഖംപ്രാപിച്ചു. നിലവില്‍ 6,938 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 592 പേര് ആസ്പത്രിയിലാണ്. 59 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
61 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ആറുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,373 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5,535 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 14,27,637 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.