Saturday, August 15ESTD 1934

അല്‍ഖോര്‍, ദഖീറ മുനിസിപ്പാലിറ്റിയില്‍ 4,267 പരിശോധന കാമ്പയിനുകള്‍

ഇന്‍സ്‌പെക്ടര്‍മാര്‍ ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തുന്നു

ദോഹ: അല്‍ഖോര്‍, ദഖീറ മുനിസിപ്പാലിറ്റി ഈ വര്‍ഷം ആദ്യ പകുതിയില്‍ 4,267 പരിശോധനാ കാമ്പയിനുകള്‍ നടത്തി. മനുഷ്യ ഭക്ഷ്യനിയന്ത്രണം സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമം ലംഘിച്ചതിന് 16 വാണിജ്യ ഷോപ്പുകള്‍ താല്‍ക്കാലികമായി പൂട്ടി. ഈ കാലയളവില്‍ മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി വിദഗ്ദ്ധര്‍ അറവുശാലകളില്‍ അറുത്ത 13,722 മൃഗങ്ങളുടെ മാംസം പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 241 മൃഗങ്ങളുടെ മാംസം നശിപ്പിച്ചു. ഫര്‍ദത് അല്‍ഖോറിലും മത്സ്യമാര്‍ക്കറ്റിലും പത്തുലക്ഷത്തിലധികം കിലോ മത്സ്യം പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്് 4000 കിലോ മത്സ്യം നശിപ്പിച്ചു.
ആരോഗ്യ നിരീക്ഷണ വിഭാഗത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന അല്‍ഖോര്‍,ദഖീറ യാര്‍ഡിലെ 9,97,000 ബോക്‌സ് പച്ചക്കറികളും പഴങ്ങളും പരിശോധിച്ചു.
ഉത്പാദന ഘട്ടങ്ങളും ആരോഗ്യ ആവശ്യകതകളുടെ പാലനവും അവലോകനം ചെയ്യുന്നതിനായി ഇന്‍സ്‌പെക്ടര്‍മാര്‍ ദിവസേന സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. ഖത്തര്‍ മാനദണ്ഡങ്ങളും ഗുണനിലവാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ച് സെന്‍ട്രല്‍ ലബോറട്ടിയിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം തുടക്കംമുതല്‍ ഏകദേശം 105 സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയച്ചു. വകുപ്പിന് 36 പരാതികളാണ് ലഭിച്ചത്. ഈ പരാതികളില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

error: Content is protected !!