in ,

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 427 പുതിയ രോഗികള്‍

ചികിത്സയിലുള്ളവരുടെ എണ്ണം 7000 കവിഞ്ഞു

ദോഹ: ഖത്തറില്‍ കോവിഡിനെത്തുടര്‍ന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 51 വയസുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തെ ഇടവേളക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 251 ആയി. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 400നു മുകളിലായി തുടരുന്നു.

ചികിത്സയിലുള്ളവരുടെ എണ്ണം 7000നു മുകളിലായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 427 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗികളില്‍ 387 എണ്ണം കമ്യൂണിറ്റി കേസുകളാണ്. 40 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,54,525 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,47,033 പേര്‍ സുഖംപ്രാപിച്ചു.

നിലവില്‍ 7,241 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 570 പേര്‍ ആസ്പത്രിയിലാണ്. 65 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 63 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി മൂന്നുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,306 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5,548 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 14,32,985 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍ജസീറയുടെ മഹ്മൂദ് ഹുസൈന് ഈജിപ്ഷ്യന്‍ തടവറയില്‍ നിന്ന് മോചനം

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ കായികദിന പരിപാടികള്‍ റദ്ദാക്കി