in ,

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 448 പുതിയ കേസുകള്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 81 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷമാണ് രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 254 ആയി. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 400നു മുകളിലായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. പുതിയ രോഗികളില്‍ 391 എണ്ണം കമ്യൂണിറ്റി കേസുകളാണ്. 57 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. രാജ്യത്ത് ഇതേവരെ 1,55,901 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 276 പേര്‍ക്ക് രോഗം ഭേദമായി. സമീപകാലയളവില്‍ ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിവസമാണിന്ന്.

രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. ഇതുവരെ 1,47,727 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 7,920 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 572 പേര്‍ ആസ്പത്രിയിലാണ്. 62 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

78 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി 16 പേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,443 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5,494 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 14,49,099 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കല്യാണ്‍ ജൂവലേഴ്‌സില്‍ വാലന്റൈന്‍സ് ദിനാഘോഷത്തിനായി സ്‌പെഷല്‍ ജൂവലറി എഡിഷന്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ ക്യാമ്പ് നാളെ ഏഷ്യന്‍ ടൗണില്‍