ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 400നു മുകളിലായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 451 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തില്‍ ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്. പുതിയ രോഗികളില്‍ 412 എണ്ണം കമ്യൂണിറ്റി കേസുകളാണ്.
39 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. രാജ്യത്ത് ഇതേവരെ 1,55,453 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേര്‍ക്ക് രോഗം ഭേദമായി. സമീപകാലയളവില്‍ ഏറ്റവുമധികം പേര് രോഗമുക്തരായ ദിവസമാണിന്ന്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. ഇതുവരെ 1,47,451 പേര് സുഖംപ്രാപിച്ചു.
തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ക്കുശേഷം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 253 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 7,749 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 568 പേര് ആസ്പത്രിയിലാണ്. 75 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
70 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി പന്ത്രണ്ടുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,196 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5,297 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 14,43,605 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.