in ,

ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 477 പുതിയ രോഗികള്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. 66, 81 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 253 ആയി. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 400നു മുകളിലായി തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 477 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സമീപകാലയളവില്‍ ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്നാണ്. പുതിയ രോഗികളില്‍ 434 എണ്ണം കമ്യൂണിറ്റി കേസുകളാണ്. 43 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. രാജ്യത്ത് ഇതേവരെ 1,55,002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 158 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,47,191 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 7,558 പേരാണ് ചികിത്സയിലുള്ളത്.

ഇതില്‍ 575 പേര്‍ ആസ്പത്രിയിലാണ്. 81 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 64 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി രണ്ടുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,881 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5,323 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 14,38,308 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫിഫ ക്ലബ്ബ് ലോകകപ്പ്: ടൈഗ്രസ് ഫൈനലില്‍

ഖത്തറില്‍ 451 പേര്‍ക്കു കൂടി കോവിഡ്: 260 പേര്‍ക്ക് കൂടി രോഗം ഭേദമായി