
വോഡഫോണ്‍ ഖത്തര്‍ സി ഇ ഒ ശൈഖ് ഹമദ് അബ്ദുല്ല അല്‍താനിയില്‍ നിന്ന് അലി ബിന്‍ അലി ഹോള്‍ഡിംഗ് ചെയര്‍മാനും പ്രസിഡന്റുമായ ആദില്‍ അലി ബിന്‍ അലി ആദ്യ ഫോണ്‍ സ്വീകരിക്കുന്നു. അലി ബിന്‍ അലി വൈസ് ചെയര്‍മാന്‍ നബീല്‍ അലി ബിന്‍ അലി സമീപം
ദോഹ: ഉപഭോക്താക്കള്‍ക്ക് 5ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുന്ന ആദ്യ സ്ഥാപനമായി വോഡഫോണ്‍. ഗള്‍ഫ് മേഖലയിലെ ഉപഭോക്താക്കള്‍ക്ക് 5ജി രംഗത്തെ പുതിയ കാല്‍വെയ്പായാണ് വോഡഫോണ്‍ ഖത്തര്‍ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
സിയോമി മി മിക്‌സ് 3 5ജിയുടെ പരിമിത എണ്ണം ഫോണുകളുടെ ഓര്‍ഡറുകള്‍ വോഡഫോണ്‍ ഖത്തര്‍ സ്വീകരിച്ചു തുടങ്ങി. പ്രഥമ സിയോമി മി മിക്‌സ് 3 5ജി ഫോണ്‍ വോഡഫോണ്‍ ഖത്തര്‍ സി ഇ ഒ ശൈഖ് ഹമദ് അബ്ദുല്ല അല്‍താനിയില്‍ നിന്ന് അലി ബിന്‍ അലി ഹോള്‍ഡിംഗ് ചെയര്‍മാനും പ്രസിഡന്റുമായ ആദില്‍ അലി ബിന്‍ അലി സ്വീകരിച്ചു. അലി ബിന്‍ അലി വൈസ് ചെയര്‍മാന്‍ നബീല്‍ അലി ബിന്‍ അലി ചടങ്ങില്‍ പങ്കെടുത്തു.
സിയോമി ഫോണുകളുടെ ഖത്തറിലെ മൊത്ത വിതരണക്കാരായ ഇന്റര്‍ടെക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല ഖലീഫ അല്‍ സുബൈ, ഡിവിഷണല്‍ മാനേജര്‍ അശ്രഫ് എന്‍ കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫൈവ് ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പു തന്നെ മികച്ച മുന്നേറ്റമാണ് വോഡഫോണിന് നടത്താന്‍ സാധിച്ചതെന്ന് വോഡഫോണ്‍ ഖത്തര്‍ സി ഇ ഒ ശൈഖ് ഹമദ് അബ്ദുല്ല അല്‍താനി പറഞ്ഞു. ലോകത്തില്‍ ആദ്യമായി 5ജി സ്മാര്‍ട്ട് ഫോണുകളിലൂടെ 5ജിയുടെ അനുഭവം നേടാനാവുന്നത് ഖത്തറിലുള്ളവര്‍ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.