in

500 ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നു

ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റമ) 500 ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടമെന്ന നിലയിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്താരാഷ്ട്ര സാങ്കേതിക സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കപ്പെടുന്ന ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് നിര്‍മിക്കുന്നതെന്ന് കഹ്‌റമയുടെ ഇതുസംബന്ധിച്ച ടെണ്ടര്‍ വ്യക്തമാക്കുന്നു.
ആദ്യ ഘട്ടത്തില്‍ 50 കിലോവാട്ട് മുതല്‍ ആരംഭിക്കുന്ന വ്യത്യസ്ത ശേഷിയുള്ള 500 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുളാണ് ടെണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന്ത്. ഭാവിതലമുറക്ക് ശുദ്ധവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള ഹരിത വാഹന സംരംഭത്തിന്റെ ഭാഗമായാണ് നീക്കം. 2022 ഓടെ രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ എണ്ണം 7 മുതല്‍ 10 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയെ പിന്തുണക്കുന്നതിനും ഇലക്ട്രിക്, ഹൈബ്രിഡ് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ ശൃംഖലയെക്കുറിച്ച് സമഗ്രമായ പഠനം നല്‍കുന്നതിനും കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ക്കായി കഹ്‌റാമ ടെണ്ടറിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അന്താരാഷ്ട്ര അഴിമതി അവബോധ സൂചിക: ഖത്തറിന് 30ാം സ്ഥാനം

ചൈനയില്‍ കൂടുതല്‍ വ്യാപാരത്തിന് ഖത്തര്‍ എയര്‍വേസ്‌