in

5076 കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടു

മുട്ടവിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങള്‍

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 5706 കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടു. മന്ത്രാലയത്തിലെ പരിസ്ഥിതി സംരക്ഷണ, വന്യജീവി വകുപ്പിന്റെ നേതൃത്വത്തിലാണ് വിരിയിച്ച കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടത്. ഹോകസ്ബില്‍ കടലാമകളെ സംരക്ഷിക്കുന്നതിനായുള്ള മന്ത്രാലയത്തിന്റെ കര്‍മപദ്ധതിയുടെ ഭാഗമായാണിത്.

ഈ ഹാച്ചിങ്(വിരിയിക്കല്‍) സീസണില്‍ 92
കൂടുകളിലായി 82ശതമാനം വരെ വിജയം കൈവരിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം പദ്ധതി വലിയ വിജയമായതായി വൈല്‍ഡ്‌ലൈഫ് വിഭാഗം മേധാവിയും മന്ത്രാലയത്തിലെ വന്യജീവി- സംരക്ഷണ വകുപ്പ് ആക്ടിങ് ഡയറക്ടറുമായ അലി സാലേഹ് അല്‍മര്‍റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഹോക്‌സ്ബില്‍ കടലാമ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

ഫുവൈരിത്, അല്‍ ഖാരിയ, റാസ് ലഫാന്‍, അല്‍ മറൂണ എന്നീ തീരങ്ങളിലും ഹലുല്‍, ഷരീവു, റാസ് രഖന്‍, ഉംതെയ്‌സ് എന്നീ ദ്വീപുകളിലുമാണ് കടലാമകളുടെ സാന്നിധ്യം ഏറെയുള്ളത്. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം ആമകള്‍ എത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന തീരമാണ് ഫുവൈരിത്ത്. കടലാമകളുടെ വംശനാശ ഭീഷണി കണക്കിലെടുത്ത് കടലില്‍ ഇവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീരത്തെ മുട്ടകള്‍ സംരക്ഷിക്കുന്നതിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

ജൂണിലാണ് കടലാമകള്‍ മുട്ടയിടാന്‍ തുടങ്ങുന്നത്. കടലാമകള്‍ എത്തി മുട്ടിയിട്ടുകഴിഞ്ഞാല്‍ അവ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി വിരിയിച്ച് കുഞ്ഞുങ്ങളെ കടലിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഒരു കുഴിയില്‍ ഏകദേശം 90 മുട്ടകള്‍ വരെയാണ് ഇടുന്നത്. 55 മുതല്‍ 70 ദിവസത്തിന് ശേഷം അവ വിരിയുന്നു. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങള്‍ രണ്ട്, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കടലിലേക്ക് നീന്തുന്നത്.

വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതിയുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് സെന്ററും(ഇഎസ്‌സി- പാരിസ്ഥിതിക ശാസ്ത്ര കേന്ദ്രം) രംഗത്തുണ്ട്. ഖത്തര്‍ പെട്രോളിയത്തിന്റെ ധനസഹായത്തോടെയാണ് ഹോക്‌സ്ബില്‍ കടലാമകളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കിവരുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഡോ. അല്‍അത്തിയ്യ ഒമാനിലെ സായുധസേന മ്യൂസിയം സന്ദര്‍ശിച്ചു

അല്‍ദഫ്‌നയില്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു