ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. 43, 66, 79 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 278 ആയി. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ സമീപകാലയത്ത് ഇതാദ്യമായാണ് ഒരു ദിവസം മൂന്നു പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഖത്തറില്‍ ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞവര്‍ഷം ജൂണ്‍ 19നായിരുന്നു. ഏഴു പേരായിരുന്നു അന്ന് മരിച്ചത്.
പ്രതിദിന രോഗികളുടെ എണ്ണം 500ലധികമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 570 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 494 എണ്ണം കമ്യൂണിറ്റിയിലാണ്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 76 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 1,75,332 പേര്‍ക്കാണ്. ഇന്നലെ 377 പേര്‍ക്കുകൂടി രോഗം ഭേദമായി. ഇതേവരെ 1,61,488 പേരാണ് രോഗമുക്തരായത്. നിലവില്‍ 13,566 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1244 പേര്‍ ആസ്പത്രിയിലാണ്. 207 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്്.
224 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 28 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 10,811 പേരെ പരിശോധിച്ചു. ഇതില്‍ 7,034 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 16,86,747 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ 20,864 ഡോസ്് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 6,58,325 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.