in ,

623 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തര്‍ 750 പേര്‍

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 623 പേര്‍ക്ക് കൂടി കൊറോണ വൈറസ്(കോവിഡ്19) രോഗബാധ. പുതിയ കേസുകളില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളിലാണ്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇവര്‍ ക്വാറന്റൈനിലായിരുന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,764 ആയി. പുതിയതായി 61 പേര്‍ കൂടി സുഖംപ്രാപിച്ചു. ഇതുവരെ 750 പേരാണ് കോവിഡ് മുക്തരായത്. നിലവില്‍ 7004 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 73,457 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3445 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. പുതിയതായി കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ അനുയോജ്യ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണിന്ന്. ഇതിനുമുമ്പ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയായിരുന്നു, 608 കേസുകള്‍. കോവിഡ് ബാധിച്ച് ഒരു സ്വദേശിയും ഒന്‍പതു പ്രവാസികളും ഉള്‍പ്പടെ പത്തു പേരാണ് മരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വീടുകളിലിരുന്ന് ജോലി: ജീവനക്കാരുടെ വേതനം, ആനുകൂല്യങ്ങള്‍ എന്നിവയെ ബാധിക്കരുതെന്ന് മന്ത്രാലയം

കലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ വീണ്ടും പാക്ക് ചെയ്ത് വിറ്റ 19 അംഗ സംഘം പിടിയില്‍