in ,

ഖത്തറില്‍ പുതിയ 643 കോവിഡ് ബാധിതര്‍; 11,311 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ 643 പേര്‍ക്കു കൂടി പുതുതായി കോവിഡ് രോഗ ബാധ. ഇതോടെ ആകെ ചികിത്സയിലുള്ളവര്‍ 11,311 പേരായി. തുടര്‍ച്ചയായ രണ്ടാംദിവസവും ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 12,564 ആണ്. പുതിയതായി 109 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1243 പേരാണ് കോവിഡ് മാറിയത്. ഇതുവരെ 91,415 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2808 പേരെ പരിശോധനക്ക് വിധേയരാക്കി. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 27നായിരുന്നു, 957 കേസുകള്‍. കോവിഡ് ബാധിച്ച് ഒരു സ്വദേശിയും ഒന്‍പതു പ്രവാസികളും ഉള്‍പ്പടെ പത്തു പേരാണ് മരിച്ചത്. പുതിയ കേസുകളില്‍ ഭൂരിഭാഗവും വിവിധ തൊഴിലുകള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളികളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ക്വാറന്റൈനിലായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് പുറത്തുള്ള തൊഴിലാളികളിലും പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലൂടെയാണ് ഇവരില്‍ രോഗം തിരിച്ചറിഞ്ഞത്. ഇതിനു പുറമെ രാജ്യത്തെ പൗരന്‍മാരിലും താമസക്കാരിലും രോഗമുണ്ട്. കുടുംബാംഗങ്ങളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മലയാളിയുടെ മൃതദേഹം ഖത്തറില്‍ ഖബറടക്കി

ഡോ. ദീപക് മിത്തല്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍