in ,

ഖത്തറില്‍ മൂന്നു കോവിഡ് മരണം കൂടി, പുതിയ രോഗികളുടെ എണ്ണത്തിലെ കുറവ് തുടരുന്നു

  • 1468 പേര്‍ കൂടി രോഗമുക്തരായി
  • 693 പുതിയ കോവിഡ് രോഗികള്‍
  • രോഗമുക്തരുടെ എണ്ണം 80,000 പിന്നിട്ടു
  • 14,823 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. 59, 63, 81 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. ഖത്തറില്‍ ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ജൂണ്‍ 19നായിരുന്നു. ഏഴു പേരായിരുന്നു അന്ന് മരിച്ചത്. രാജ്യത്തെ കോവിഡ് മരണം 113 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ ക്രമാനുഗതമായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 693 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസമാണ് ആയിരത്തില്‍ താഴെയായി തുടരുന്നത്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും ആയിരത്തില്‍ താഴെയാണ്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 95,106 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ കാര്യമായ കുറവുണ്ടായി. അതുപോലെതന്നെ സുഖം പ്രാപിക്കുന്നവരുടെ എണ്ണം കൂടുന്നതും കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിലെ കുറവും ആശ്വാസകരമാണ്.

കോവിഡ് രോഗമുക്തരുടെ എണ്ണത്തിലെ വര്‍ധനവും തുടരുന്നു. ഇന്ന് 1468 പേര്‍ക്കു കൂടി രോഗം മാറി. ഇന്ന് പുതിയ രോഗികളേക്കാള്‍ ഇരട്ടിയിലധികമാണ് രോഗമുക്തരുടെ എണ്ണം. ഇതുവരെ 80,170 പേര്‍ സുഖംപ്രാപിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത് മെയ് 30നായിരുന്നു. അന്ന് 5235 പേര്‍ക്കാണ് രോഗം മാറിയത്.

നിലവില്‍ 14,823 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 914 പേര്‍ ആസ്പത്രിയിലാണ്, 203 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93 പേരെ ആസ്പത്രിയിലും ഒന്‍പത് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 3,52,659 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3506 പേരെ പരിശോധനക്ക് വിധേയരാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എ പി അബ്ദുറഹ്മാന്റെ സഹോദരന്‍ നാട്ടില്‍ നിര്യാതനായി

ഇന്നത്തെ (2020 ജൂണ്‍ 29) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…