in ,

ഖത്തറില്‍ ആശ്വാസം; കോവിഡ് മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ്, രോഗമുക്തര്‍ വര്‍ധിച്ചു

നാലു മരണം കൂടി, 695 പുതിയ രോഗികള്‍, 1612 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞു. രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമുണ്ടായി. രാജ്യത്തിന് ആശ്വാസംപകരുന്നതാണ് പുതിയ കോവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേരാണ് രോഗം ബാധിച്ച് മരിച്ചത്. 43, 54, 72, 91 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇവരെല്ലാവര്‍ക്കും വിട്ടുമാറാത്ത അസുഖങ്ങളുണ്ടായിരുന്നു.

എല്ലാവര്‍ക്കും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കിയിരുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 441 ആയി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 159 പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്. അതേസമയം പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുതന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,612 പേര്‍ക്കാണ് രോഗം ഭേദമായത്.

പുതിയ രോഗികളേക്കാള്‍ രോഗം ഭേദമായവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ധന. സമീപകാലത്ത് ഇതാദ്യമായാണ് പുതിയ കേസുകളുടെ എണ്ണം 600ല്‍ താഴെയായത്. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 454 എണ്ണമാണ് കമ്യൂണിറ്റിയിലുള്ളത്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 241 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികളുടെ എണ്ണം കുറഞ്ഞതും ആശ്വാസകരമാണ്.

രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 2,03,599 പേര്‍ക്കാണ്. ഇതേവരെ 1,84,712 പേരാണ് രോഗമുക്തരായത്. നിലവില്‍ 18,446 പേരാണ് ചികിത്സയിലുള്ളത്. 1,002 പേര്‍ ആസ്പത്രിയിലാണ്. 69 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്്. 384 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്.

ഇതില്‍ 20 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 10,984 പേരെ പരിശോധിച്ചു. ഇതില്‍ 4,532 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 18,89,194 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ 26,925 ഡോസ്് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 14,69,633 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ഒന്‍പത് കോവിഡ് മരണം കൂടി; 703 പുതിയ രോഗികള്‍

കോവിഡിനെതിരായ പോരാട്ടം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യമെന്ന് ഖത്തര്‍ അമീര്‍