in

7 കേസുകൂടി; ആകെ 501 കൊറോണ ബാധിതര്‍

ദോഹ: ഖത്തറില്‍ 7 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 501 ആയി. ഇതേവരെ അസുഖം മാറിയവരായി 37 പേരുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
11,354 പേരേയാണ് ഇതേവരെ പരിശോധിച്ചതെന്നും അധികൃതര്‍ വിശദീകരിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് ഖത്തറില്‍ ഇതുവരെയും മരണങ്ങളൊന്നുമുണ്ടായിട്ടില്ല. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കംപുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരുകയാണ്. രാജ്യത്തേക്ക് അടുത്തിടെ മടങ്ങിയെത്തിയ എല്ലാ സ്വദേശികളെയും വീടുകളിലോ ക്വാറന്റൈന്‍ സൗകര്യത്തിലോ നിരീക്ഷിക്കുകയും പരിശോധനകള്‍ നടത്തിവരികയും ചെയ്യുന്നു.
ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗം പേരുടെയും നില തൃപ്തികരമാണ്. വളരെകുറച്ചുപേര്‍ മാത്രമാണ് ഇന്റന്‍സീവ് കെയറില്‍ ചികിത്സയിലുള്ളത്. കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ചെറിയ വാഹനാപകടങ്ങള്‍ മെട്രാഷ്-2 വഴി റിപ്പോര്‍ട്ട് ചെയ്യാം

കോവിഡ്: ഗര്‍ഭിണികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി സിദ്ര മെഡിസിന്‍