in ,

ഖത്തറില്‍ ഒന്‍പത് കോവിഡ് മരണം കൂടി; 703 പുതിയ രോഗികള്‍

1,578 പേര്‍ കൂടി രോഗമുക്തരായി, ചികിത്സയിലുള്ളത് 19,367 പേര്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മരണസംഖ്യ ഉയര്‍ന്നനിലയില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പതു പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. 43, 57, 61, 65, 66, 67, 72, 73, 80 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇവരില്‍ ഏഴു പേര്‍ക്ക് വിട്ടുമാറാത്ത അസുഖങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കിയിരുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 437 ആയി. കഴിഞ്ഞ 29 ദിവസത്തിനിടെ മാത്രം 155 പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്. അതേസമയം പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുതന്നെ തുടരുന്നു. പ്രതിദിന രോഗമുക്തരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 703 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,578 പേര്‍ക്കാണ് രോഗം ഭേദമായത്.

പുതിയ രോഗികളേക്കാള്‍ രോഗം ഭേദമായവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ധന. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 703 കേസുകളില്‍ 422 എണ്ണമാണ് കമ്യൂണിറ്റിയിലുള്ളത്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 281 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികളുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമാണ്.

രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 2,02,904 പേര്‍ക്കാണ്. രോഗമുക്തരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് വര്‍ധനവുണ്ട്. ഇതേവരെ 1,83,100 പേരാണ് രോഗമുക്തരായത്. നിലവില്‍ 19,367 പേരാണ് ചികിത്സയിലുള്ളത്. 1,040 പേര്‍ ആസ്പത്രിയിലാണ്. 36 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്.

395 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 17 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 11,507 പേരെ പരിശോധിച്ചു. ഇതില്‍ 4,482 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 18,84,662 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്സിന്റെ 26,947 ഡോസ് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 14,42,708 ഡോസ് വാക്സിനുകളാണ് നല്‍കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വാക്‌സിനെടുത്തവര്‍ക്കും ഇളവില്ല; ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

ഖത്തറില്‍ ആശ്വാസം; കോവിഡ് മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ്, രോഗമുക്തര്‍ വര്‍ധിച്ചു