in ,

ഖത്തറില്‍ കോവിഡ് മരണനിരക്കില്‍ വര്‍ധന; 705 പുതിയ രോഗികള്‍, 1548 പേര്‍ക്കു കൂടി രോഗം ഭേദമായി

പത്തുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് പത്തുപേര്‍ കൂടി മരിച്ചു. 41, 42, 47, 48, 51, 56, 66, 68, 76, 80 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇവരില്‍ ഏഴു പേര്‍ക്ക് വിട്ടുമാറാത്ത അസുഖങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കിയിരുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത ദിവസങ്ങളിലൊന്നായിരുന്നു ഇന്ന്.

ഇതിനുമുന്‍പ് ഏപ്രില്‍ പതിനാറിനും പത്തുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 428 ആയി. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം 146 പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്. അതേസമയം പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുതന്നെ തുടരുന്നു. പ്രതിദിന രോഗമുക്തരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 705 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,548 പേര്‍ക്കാണ് രോഗം ഭേദമായത്. പുതിയ രോഗികളേക്കാള്‍ രോഗം ഭേദമായവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ധന.

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 718 കേസുകളില്‍ 503 എണ്ണമാണ് കമ്യൂണിറ്റിയിലുള്ളത്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 202 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 2,02,201 പേര്‍ക്കാണ്. രോഗമുക്തരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് വര്‍ധനവുണ്ട്. ഇതേവരെ 1,81,522 പേരാണ് രോഗമുക്തരായത്. നിലവില്‍ 20,251 പേരാണ് ചികിത്സയിലുള്ളത്.

1,084 പേര്‍ ആസ്പത്രിയിലാണ്. 79 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. 431 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 22 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 10,132 പേരെ പരിശോധിച്ചു. ഇതില്‍ 4,375 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 18,62,459 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്സിന്റെ 20,980 ഡോസ് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 14,15,761 ഡോസ് വാക്സിനുകളാണ് നല്‍കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ അപേക്ഷ നാളെ മുതല്‍ സ്വീകരിക്കും

ഖത്തറില്‍ മുതിര്‍ന്ന ജനസംഖ്യയിലെ 22.3% പേര്‍ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചു