in ,

ഖത്തറില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന; 24 മണിക്കൂറിനിടെ രോഗം ഭേദമായത് 1297 പേര്‍ക്ക്

ആറു മരണം കൂടി, 798 പുതിയ രോഗികള്‍

ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മുക്തരുടെ എണ്ണത്തില്‍ വന്‍വര്‍ധന. പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുതന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 798 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1297 പേരാണ് രോഗമുക്തരായത്. പുതിയ രോഗികളേക്കാള്‍ രോഗം ഭേദമായവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

പുതിയ രോഗികള്‍ കുറയുന്നതും രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസകരമാണ്. അതേസമയം ആറു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 39, 40, 49, 57, 60, 69 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്.

ഇവരില്‍ മൂന്നു പേര്‍ക്ക് വിട്ടുമാറാത്ത അസുഖങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കിയിരുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മരണനിരക്കിലെ വര്‍ധന തുടരുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 413 ആയി. കഴിഞ്ഞ 26 ദിവസത്തിനിടെ മാത്രം 131 പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്.

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 798 കേസുകളില്‍ 524 എണ്ണമാണ് കമ്യൂണിറ്റിയിലുള്ളത്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 274 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 2,00,778 പേര്‍ക്കാണ്. രോഗമുക്തരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് വര്‍ധനവുണ്ട്. ഇതേവരെ 1,78,461 പേരാണ് രോഗമുക്തരായത്. നിലവില്‍ 21,904 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 1,160 പേര്‍ ആസ്പത്രിയിലാണ്.

83 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുതന്നെ തുടരുന്നു. 441 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 18 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 11,974 പേരെ പരിശോധിച്ചു. ഇതില്‍ 7,743 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 18,70,202 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ 26,973 ഡോസ്് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 13,72,396 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ്

ഖത്തറില്‍ ആശ്വാസം; പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, 1,513 പേര്‍ക്ക് കൂടി രോഗം ഭേദമായി