in ,

വര്‍ഷാവസാനത്തിനു മുന്‍പ് 80% ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും: ഖത്തര്‍ ആരോഗ്യമന്ത്രാലയം

ഡോ. സോഹ അല്‍ബയാത്

ദോഹ:വര്‍ഷാവസാനത്തിനു മുന്‍പ് ഖത്തറിലെ ജനസംഖ്യയുടെ 80ശതമാനം പേര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം. ഖത്തറില്‍ ഉപയോഗിക്കുന്ന രണ്ടു വാക്‌സിനുകളും കാര്യക്ഷമമാണെന്ന് മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവെപ്പ് വിഭാഗം മേധാവി ഡോ.സോഹ അല്‍ബയാത് പറഞ്ഞു. സാമൂഹ്യ അവബോധം, പൗരന്‍മാരുടെയും താമസക്കാരുടെയും സഹകരണം എന്നിവയുടെ ഫലമായാണ് രാജ്യത്ത് കോവിഡ് അണുബാധയുടെ നിരക്ക് കുറക്കാന്‍ കഴിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെയും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ ഉടന്‍തന്നെ വാക്‌സിന്‍ എടുക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. യോഗ്യരായവരെല്ലാം വാക്‌സിന്‍ സ്വീകരിക്കുന്നതോടെ ഈ മഹാമാരിയെ നിയന്ത്രണവിധേയമാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറും- ഖത്തര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സോഹ അല്‍ബയാത് പറഞ്ഞു. ജനസംഖ്യയുടെ 80ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കണം. അങ്ങനെയായാല്‍ അണുബാധയുടെ നിരക്ക് ഇനിയും കുറക്കാനാകും. ഈ വര്‍ഷം അവസാനത്തിനു മുന്‍പ് ഈ ലക്ഷ്യത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എം.ജി.എം ഖത്തര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ക്യാമ്പിങ് സീസണില്‍ സീലൈനില്‍ മരണനിരക്കില്‍ കുറവ്