in ,

ഖത്തറില്‍ ആറു കോവിഡ് മരണം കൂടി; 823 പുതിയ രോഗികള്‍

രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന, 713 പേര്‍ക്കുകൂടി രോഗം ഭേദമായി

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 49, 50, 63, 70, 88, 90 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതില്‍ നാലുപേര്‍ക്ക് വിട്ടുമാറാത്ത അസുഖങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കിയിരുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 382 ആയി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം നൂറു പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്. അതേസമയം പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസകരമാണ്.

പുതിയതായി 823 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവുണ്ടായിട്ടുണ്ട്. പുതിയ രോഗികളില്‍ 636 എണ്ണം കമ്യൂണിറ്റിയിലാണ്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 187 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 1,96,580 പേര്‍ക്കാണ്.

പുതിയതായി 713 പേര്‍ക്കുകൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് വര്‍ധനവുണ്ട്. ഇതേവരെ 1,73,970 പേരാണ് രോഗമുക്തരായത്. നിലവില്‍ 22,228 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1,370 പേര്‍ ആസ്പത്രിയിലാണ്. 171 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുതന്നെ തുടരുന്നു.

467 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 30 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 10,793 പേരെ പരിശോധിച്ചു. ഇതില്‍ 5,322 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 18,40,053 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്സിന്റെ 23,119 ഡോസ് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 12,48,229 ഡോസ് വാക്സിനുകളാണ് നല്‍കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ ഉത്പാദനമേഖലയില്‍ 2025നകം 1 ലക്ഷം പേര്‍ക്ക് തൊഴില്‍

മുതിര്‍ന്ന ജനസംഖ്യയുടെ മൂന്നിലൊരാള്‍ കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു