in ,

ഖത്തറില്‍ കോവിഡ് മരണനിരക്കിലെ വര്‍ധന തുടരുന്നു; ഒന്‍പത് പേര്‍ കൂടി മരിച്ചു

പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 827പേര്‍ക്ക്

659 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മരണനിരക്ക് ഉയര്‍ന്നനിലയില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പതു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 44, 45, 53, 59, 60, 65, 70, 76, 83 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതില്‍ ഏഴുപേര്‍ക്ക് വിട്ടുമാറാത്ത അസുഖങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കിയിരുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 376 ആയി.

ഖത്തറില്‍ ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞദിവസമായിരുന്നു. പത്തു പേരായിരുന്നു ഏപ്രില്‍ 16ന് മരിച്ചത്. കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം 94 പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്. പ്രതിദിനം കോവിഡ് മരണസംഖ്യ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതും രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസകരമാണ്.

പുതിയതായി 827 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്ന് കാര്യമായ കുറവുണ്ടായിട്ടുണ്ട്. പുതിയ രോഗികളില്‍ 579 എണ്ണം കമ്യൂണിറ്റിയിലാണ്. സമ്പര്‍ക്കരോഗികളുടെ എണ്ണം കുറഞ്ഞതും ആശ്വാസകരമാണ്. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലം കാണുന്നുവെന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം വിദേശത്തുനിന്നും മടങ്ങിയെത്തിയ 248 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 1,95,757 പേര്‍ക്കാണ്.

പുതിയതായി 659 പേര്‍ക്കുകൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് വര്‍ധനവുണ്ട്. ഇതേവരെ 1,73,257 പേരാണ് രോഗമുക്തരായത്. നിലവില്‍ 22,124 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1,417 പേര്‍ ആസ്പത്രിയിലാണ്. 165 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുതന്നെ തുടരുന്നു. 469 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്.

ഇതില്‍ 29 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 10,439 പേരെ പരിശോധിച്ചു. ഇതില്‍ 4,043 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 18,34,731 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ 15,462 ഡോസ്് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 12,25,110 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

2022 ഫിഫ
ലോകകപ്പിനെത്തുന്ന എല്ലാവരും വാക്‌സിനെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കും

ഖത്തറില്‍ 35 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന് അര്‍ഹത