in ,

ഖത്തറില്‍ പുതിയ 845 കോവിഡ് രോഗികള്‍; അസുഖം മാറിയവര്‍ 1372

ദോഹ: ഖത്തറില്‍ പുതുതായി 845 പേരില്‍ കൂടി കോവിഡ് 19 അസുഖം കണ്ടെത്തി. അതേസമയം 24 മണിക്കൂറിനുള്ളില്‍ 129 പേര്‍ക്ക് അസുഖം മാറി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1372 ആയി ഉയര്‍ന്നു. 12,027 പേരാണ് ചികിത്സയിലുള്ളത്. ഇതേവരെ 94,500 പേരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3085 പേരുടെ പരിശോധന നടത്തി. ഒമ്പത് വിദേശികളും ഒരു സ്വദേശിയും ഉള്‍പ്പെടെ 10 മരണമാണ് ഇതേവരെ ഖത്തറിലുണ്ടായത്.

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 13,409 ആണ്. പുതുതായി വിവിധ തൊഴിലുകള്‍ ചെയ്യുന്ന പ്രവാസികളിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇവര്‍ ക്വാറന്റൈനിലായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് പുറത്തുള്ള തൊഴിലാളികളിലും രോഗമുണ്ട്. ഇതിനു പുറമെ രാജ്യത്തെ പൗരന്‍മാരിലും താമസക്കാരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നത്. രോഗമുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ 25 ദിര്‍ഹത്തിന്റെ കുറവ്

80 ശതമാനം ജോലിയും വീടുകളില്‍ തന്നെ; നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി ഖത്തര്‍