
- 44 ദിവസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം 1000ത്തില്‍ താഴെ
ദോഹ: ഖത്തറില്‍ കോവിഡ്19 ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. 37, 55, 61, 69 പ്രായമുള്ളവരാണ് മരിച്ചത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഖത്തറില്‍ കോവിഡ് മരണം 98 ആയി. നേരത്തെ ഒരു സ്വദേശി ഉള്‍പ്പടെ 94 പേര്‍ മരണപ്പെട്ടിരുന്നു. 881 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. 87,369 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി 44 ദിവസത്തിന് ശേഷമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000ത്തില്‍ താഴെയാകുന്നത്.
1556 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതുവരെ 68319 പേര്‍ സുഖംപ്രാപിച്ചു.
നിലവില്‍ 18952 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1124 പേര്‍ ആസ്പത്രിയിലാണ്, 221 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 112 പേരെ ആസ്പത്രിയിലും 8 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.രാജ്യത്ത് ഇതുവരെ 320,792 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3098പേരെ പരിശോധനക്ക് വിധേയരാക്കി.