in

900 കിലോ നിരോധിത ച്യുയിങ് പുകയില പിടിച്ചെടുത്തു

ഹമദ് തുറമുഖത്തില്‍ നിരോധിത ച്യൂയിങ് പുകയില പിടിച്ചെടുത്തപ്പോള്‍

ദോഹ: രാജ്യത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 900 കിലോ നിരോധിത ച്യുയിങ് ടുബാക്കോയും(ചവയ്ക്കാനുപയോഗിക്കുന്ന പുകയില- തംബാക്ക്) ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്(ജിഎസി) പിടിച്ചെടുത്തു. ഹമദ് തുറമഖത്തില്‍ നടത്തിയ പരിശോധനയിലാണ് ഷിപ്പ്‌മെന്റുകളില്‍നിന്നും ച്യൂയിങ് പുകയില ഉള്‍പ്പടെ നിരോധിതവസ്തുക്കള്‍ പിടികൂടിയത്. രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് കൃത്യമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടത്. ജിപ്‌സം ബോര്‍ഡുകള്‍ അടങ്ങിയ ഷിപ്പ്‌മെന്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത സാധനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിനായി വ്യക്തമായ പദ്ധതികളും സംവിധാനങ്ങളുമാണ് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് നടപ്പാക്കുന്നത്. അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരോധിത സാധനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനവും കഴിവും നേടിയവരാണ്. അവര്‍ക്ക് മികച്ച പരിശീലനവും സാങ്കേതിക പിന്തുണയും ജിഎസി നല്‍കുന്നുണ്ട്. പുകയില കടത്ത് തടഞ്ഞ ഹമദ് തുറമുഖത്തിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരെ മാരിടൈം കസ്റ്റംസ് വകുപ്പ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വന്ദേഭാരത് മിഷന്‍: നാലാം ഘട്ടത്തില്‍ 17 അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു

ഖത്തറില്‍ നാല് കോവിഡ് മരണം കൂടി, 961 പേര്‍ കൂടി സുഖംപ്രാപിച്ചു