in ,

ഖത്തറില്‍ കോവിഡ് മരണനിരക്കില്‍ റെക്കോര്‍ഡ് വര്‍ധന; പത്തുപേര്‍ കൂടി മരിച്ചു

978 പുതിയ രോഗികള്‍, 613 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 39, 40, 47, 54, 57, 62, 64, 69, 75, 76 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതില്‍ ഏഴുപേര്‍ക്ക് വിട്ടുമാറാത്ത അസുഖങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കിയിരുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 367 ആയി.

ഖത്തറില്‍ ഇതാദ്യമായാണ് കോവിഡ് ബാധിച്ച് ഒരു ദിവസം ഇത്രയധികം പേര്‍ മരിക്കുന്നത്. രാജ്യത്ത് ഇതിനുമുന്‍പ് ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ഇന്നലെയായിരുന്നു ഒന്‍പതു പേരായിരുന്നു ഇന്നലെ മരിച്ചത്. കഴിഞ്ഞ 19 ദിവസത്തിനിടെ മാത്രം 85 പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്. പ്രതിദിനം കോവിഡ് മരണസംഖ്യ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പുതിയതായി 978 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ രോഗികളില്‍ 772 എണ്ണം കമ്യൂണിറ്റിയിലാണ്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 206 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 1,94,930 പേര്‍ക്കാണ്. പുതിയതായി 613 പേര്‍ക്കുകൂടി രോഗം ഭേദമായി. പ്രതിദിന രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥായിയായ വര്‍ധനവുണ്ടാകുന്നത് ആശ്വാസകരമാണ്. ഇതേവരെ 1,72,598 പേരാണ് രോഗമുക്തരായത്. നിലവില്‍ 21,965 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1,446 പേര്‍ ആസ്പത്രിയിലാണ്. 176 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്്.

ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 481 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 31 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 12,175 പേരെ പരിശോധിച്ചു. ഇതില്‍ 5,617 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 18,30,688 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ 26,457 ഡോസ്് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 12,09,648 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കോവിഡ് മരണനിരക്ക് കുത്തനെ ഉയരുന്നു; ഒന്‍പത് പേര്‍ കൂടി മരിച്ചു

ജയിലില്‍ പിറന്ന മകളുമായി ഷരീഖും ഒനിബയും നാട്ടിലെത്തി