ദോഹ: ചീഞ്ഞ തക്കാളിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യേണ്ട താമസം നടപടിയുമായി അധികൃതര്‍. പഴകിയ തക്കാളിയുടെ ചിത്രം ഒരാള്‍ മുന്‍സിപ്പല്‍ മന്ത്രാലയത്തെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തതോടെയാണ് ഖത്തര്‍ മുന്‍സിപ്പല്‍ മന്ത്രാലയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇക്കാര്യമെത്തിയത്. ഉടന്‍ ഇന്‍ഡസ്്ട്രിയല്‍ ഏരിയയിലെ പച്ചക്കറി വിതരണ ഏജന്‍സിയുടെ സൂക്ഷിപ്പുകേന്ദ്രത്തിലെത്തി പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍. തക്കാളിക്കു പുറമെ മറ്റു ചില പച്ചക്കറി ഇനങ്ങളും പഴകിയതായി കണ്ടെത്തി. മാത്രമല്ല ശരിയായ സംവിധാനം ഇവ സൂക്ഷിക്കാനായി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും തരംതരിക്കാനും അതിനനുസരിച്ച് ഗതാഗത സംവിധാനമേര്‍പ്പെടുത്താനും കമ്പനിക്ക് കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
കമ്പനിക്കെതിരെ 1990-ലെ എട്ടാം നമ്പര്‍ നിയമപ്രകാരം നിയമലംഘനത്തിന് നടപടിയെടുക്കും. മനുഷ്യോപയോഗത്തിന് പറ്റില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പച്ചക്കറി ഉത്പന്നങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.
in QATAR NEWS
ചീഞ്ഞ തക്കാളിയുടെ ചിത്രം ട്വിറ്ററില്‍; ഉടന്‍ റെയ്ഡും നടപടിയുമായി മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍
