in

സൂഖ്ജാബിറിലെ റെഡിമെയ്ഡ് വ്യാപാരി ഹൃദയസ്തംഭനം മൂലം മരിച്ചു

തെരുപ്പറമ്പത്ത് മുസ്തഫ

ദോഹ: സൂഖ്ജാബിറിലെ റെഡിമെയ്ഡ് വ്യാപാരി വടകര, ഏറാമല, തെരുപ്പറമ്പത്ത് മുസ്തഫ (58) ഹൃദയസ്തംഭനം മൂലം മരിച്ചു. കഴിഞ്ഞ ദിവസം പെട്ടെന്ന് തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 35 വര്‍ഷത്തോളമായി ഖത്തറില്‍ വ്യാപാര രംഗത്തുണ്ട്. പിതാവ്: പരേതനായ പക്രന്‍ഹാജി. മാതാവ്: പുത്തലത്ത് ആമിന. സുഹറയാണ് ഭാര്യ. സുനൈന, ബിരുദ വിദ്യാര്‍ത്ഥി ഷാനിദ് എന്നിവര്‍ മക്കളാണ്. ആഷിഖ് ചേലക്കാട് (ദുബൈ) മരുമകനാണ്. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷററും ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാനുമായ പാറക്കല്‍ അബ്ദുല്ല, കോണ്‍ഗ്രസ്സ് നേതാവ് മുഹമ്മദ് പാറക്കല്‍ എന്നിവരുടെ പിതൃവ്യ പുത്രനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഏറാമല ജുമുഅത്ത് പള്ളിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖത്തര്‍ കെ എം സി സി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

What do you think?

-1 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യയില്‍ നിന്ന് കുട്ടികള്‍ക്കൊപ്പം ഖത്തറിലെത്തുന്നവര്‍ ശ്രദ്ധിക്കുക; വീട്ടില്‍ ക്വാറന്റൈന്‍ വേണം

ഖത്തറും സഊദിയും ബന്ധം ഊഷ്മളമാക്കുന്നു; അല്‍ഉലാ കരാറിന്റെ തുടര്‍ യോഗം നടന്നു