in

ഉംസലാലില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തു; രണ്ടു ഷോപ്പുകള്‍ താല്‍ക്കാലികമായി അടച്ചു

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-06-11 22:20:01Z | |
ഉംസലാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം നീക്കം ചെയ്യുന്നു

ദോഹ: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കം ചെയ്തു. ഉംസലാല്‍ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍നിന്നാണ് വാഹനങ്ങള്‍ നീക്കം ചെയ്തത്. ഇതിനായി കാമ്പയിന്‍ പുരോഗമിക്കുന്നു.
ഇതുവരെ 23 വാഹനങ്ങളാണ് നീക്കം ചെയ്തത്. മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ നിയന്ത്രണ വകുപ്പിലെ ജനറല്‍ സൂപ്പര്‍വിഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പിന്റെ സഹകരണത്തോടെയാണ് വാഹനങ്ങള്‍ നീക്കം ചെയ്യുന്നത്. ഉംസലാല്‍ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വകുപ്പ് മെയ് മാസത്തില്‍ അധികാരപരിധിയിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളില്‍ 866 പരിശോധനാ പര്യടനങ്ങള്‍ നടത്തി. പരിശോധനക്കിടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു ഷോപ്പുകള്‍ ഏഴു ദിവസത്തേക്ക് അടച്ചു.
20 ലംഘനങ്ങള്‍ ശരിയാക്കുകയും ചെയ്തു. വകുപ്പിന് ലഭിച്ച പതിനാല് പരാതികള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. അറവുശാലകളിലും പരിശോധന നടത്തി. 7721 കന്നുകാലികളുടെ മാംസം പരിശോധിച്ചതില്‍ 21 കന്നുകാലികളുടെ മാംസം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നശിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വന്ദേഭാരത് മിഷന്‍: 4508 പേര്‍ നാട്ടിലേക്ക് മടങ്ങി

ക്യുഎസ് ഗ്ലോബല്‍ റാങ്കിങ്: ഖത്തര്‍ യൂണിവേഴ്‌സിറ്റി 245-ാമത്