in

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കി

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-07-04 00:05:55Z | | ÿ
അല്‍ദായേന്‍ മുനിസിപ്പാലിറ്റിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നു

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിന്‍ തുടരുന്നു.
മുനിസിപ്പാലിറ്റികളിലെ പൊതു നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരുടെയും പൊതു ശുചിത്വ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് കാമ്പയിന്‍. മന്ത്രാലയത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ആരോഗ്യവും ശുചിത്വവും ഉറപ്പുവരത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. റോഡരികുകളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും ഗാരേജുകള്‍ക്കു സമീപങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ നീക്കം ചെയ്യാത്ത വാഹനങ്ങളെയാണ് പൊതുശുചിത്വ നിയമപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറ്റുകയും അനന്തരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്. ഇങ്ങനെ കമ്മിറ്റി നീക്കം ചെയ്യുമ്പോള്‍ വാഹന ഉടമ 1000 റിയാല്‍ പിഴയൊടുക്കുകയും വാഹനം നീക്കം ചെയ്യുന്നതിന്റെ ചെലവ് വഹിക്കുകയും വേണം. ലൈറ്റ് വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് 500 റിയാലും ഹെവി വാഹനങ്ങള്‍ക്ക് 800 റിയാലും ഹെവി മെഷീനറികള്‍ക്കും ഉപകരണങ്ങള്‍ക്കും 2000 റിയാലുമാണ് ചെലവ് ഈടാക്കുന്നത്. മുനിസിപ്പാലിറ്റിയിലെ ജനറല്‍ സൂപ്പര്‍വിഷന്‍ വകുപ്പും മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പും യോജിച്ചാണ് ഇതുമായി ബന്ധപ്പെട്ട കാമ്പയിന്‍ നടപ്പാക്കുന്നത്.
അല്‍ദായേന്‍ മുനിസിപ്പാലിറ്റിയില്‍ കാമ്പയിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 15 വാഹനങ്ങള്‍ നീക്കം ചെയ്തു. വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഭാസം തുടച്ചുനീക്കുന്നതിനായി പരിശോധന ശക്തിപ്പെടുത്തുമെന്നും വാഹന ഉടമകള്‍ക്കിടയില്‍ ബോധവത്കരണം ശക്തിപ്പെടുത്തുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സംഘര്‍ഷ പരിഹാരങ്ങള്‍ക്ക് രാജ്യാന്തര സമൂഹം ഊന്നല്‍ നല്‍കണമെന്ന് ഖത്തര്‍

ഖത്തറില്‍ അഞ്ചു കോവിഡ് മരണം കൂടി, 1897 പേര്‍ കൂടി രോഗമുക്തരായി