
ദോഹ: ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും പരേതനായ പി.കുഞ്ഞഹമ്മദ് മൗലവിയുടെ മകനുമായ അബ്ദുസ്സലാം(66) നാട്ടില്‍ നിര്യാതനായി.
ദീര്‍ഘകാലം ഖത്തര്‍ നാഷണന്‍ ലൈബ്രറിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് പരേതയായ ഹലീമ ടീച്ചര്‍. ഭാര്യ മാതാരി നഫീസ(റിട്ട അധ്യാപിക). മക്കള്‍ ഹിഷാം(കുവൈത്ത്), ഡോ. സുആദ, സുഹാന, ഖലില്‍(എംയുഎ കോളജ്, പുളിക്കല്‍), മരുമക്കള്‍ ബുഷൈര്‍(സഊദി അറേബ്യ), സല്മാന് ഹാദി (അബൂദാബി), അമില അന്‍ജും(ഫോറന്‍സിക് വകുപ്പ്, ഹൈദരബാദ്). സഹോരങ്ങള്‍ പി.സല്‍മ ടീച്ചര്‍(മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം), പി.അബ്ദുറഹൂഫ് മദനി(ഖത്തര്‍), പി.അബ്ദുല്‍ അഹദ്(റിട്ട ഡപ്യുട്ടി രജിസ്ട്രാര്‍, കോഴിക്കോട് സര്‍വ്വകലാശാല) പി.സഇദ (റിട്ട: അധ്യാപിക), പി.റഷീദ (അധ്യാപിക എഎംഎംഎല്‍പി സ്കുള്, പുളിക്കല്‍). കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പുളിക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.