
ദോഹ: ഖത്തര്‍ കേരള ഇസ്ലാമിക് സെന്ററിന്റെയും ഖത്തര്‍ കെ.എം.സി.സിയുടെയും മുന്‍നിര പ്രവര്‍ത്തകനായിരുന്ന വളാഞ്ചേരി കുളമംഗലം സ്വദേശി പരയോടത്ത് അബൂബക്കര്‍(60) നാട്ടില്‍ നിര്യാതനായി. ഖത്തറിലെ വിവിധ സാമൂഹിക സേവന മേഖലകളിലും സംഘടനാ രംഗത്തും സജീവസാന്നിധ്യമായിരുന്നു.പത്ത് വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം കുളമംഗലം മഹല്ലിന്റെ പ്രവര്‍ത്തനങ്ങളിലും വിവിധ മത സാമൂഹിക സേവനങ്ങളിലും സജീവമായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് അസ്ലം. മരുമക്കള്‍: നൂര്ജഹാന്, ഫാത്തിമാ ഷെറിന്, ജാസ്മി. കുളമംഗലം പള്ളിയില്‍ ഖബറടക്കി. അബൂബക്കറിന്റെ നിര്യാണത്തില്‍ ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി, ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ എന്നിവ അനുശോചിച്ചു. കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി ഇസ്ലാമിക് സെന്റര്‍ ഉപദേശക സമിതി വൈസ് ചെയര്‍മാനും സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജറുമായ കെ സൈനുല്‍ ആബിദ് പറഞ്ഞു.